ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവമാക്കാന്‍ ഒരുങ്ങി ബി.ജെ.പി

0
38

ശബരിമല യുവതി ​പ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ സജീവമാക്കാനൊരുങ്ങി ബി.ജെ.പി.ശബരിമല വിഷയത്തിന്​ തെരഞ്ഞെടുപ്പ്​ പ്രചരണത്തില്‍ ഊന്നല്‍ നല്‍കാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക്​ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ്​ കമീഷ​​െന്‍റ നിലപാടിനെ ഭയക്കേണ്ടെന്നും നിര്‍ദേശമുണ്ട്​.പത്തനംതിട്ട തിരുവനന്തപുരം മണ്ഡലങ്ങളില്‍ ശബരിമല വിഷയം സജീവമായി ഉന്നയിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ നടത്തിയ അവലോകനത്തില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക്​ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നു. ഇതി​​െന്‍റ പ്രധാന കാരണം ഈ സ്ഥാനാര്‍ഥികള്‍ ശബരിമല വിഷയത്തിലെടുത്ത നിലപാടുകള്‍ക്ക്​ ലഭിച്ച അംഗീകാരമാണെന്നാണ്​ പാര്‍ട്ടിയുടെ കണ്ടെത്തല്‍.അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ്​ കമീഷനെ മറികടന്ന്​ ശബരിമല വിഷയം തെരഞ്ഞെടുപ്പ്​ പ്രചരണത്തില്‍ സജീവമാക്കിയാല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ്​ ബി.ജെ.പി കരുതുന്നത്​. ശരണം വിളിച്ച്‌​ തന്നെ പ്രചരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്​ പോകാമെന്ന നിര്‍ദേശവും പ്രചരണ കമ്മിറ്റികള്‍ക്ക്​ നല്‍കിയിട്ടുണ്ട്​.ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിക്കൊണ്ടുതന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ്​ ബി.ജെ.പി നീങ്ങുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.