രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
41

 

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടർ എ ആർ അജയകുമാറിനു മുമ്പാകെയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളോടൊപ്പം എത്തിയാണ് രാഹുലിന്റെ പത്രികാ സമർപ്പണം.കാൽ ലക്ഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കുന്നത്. തുറന്ന ജീപ്പിലാണ് രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത്. ഏറെനേരം കാത്തുനിന്ന പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടായിരുന്നു ഇത്. പത്രികാ സമർപ്പണത്തിനു ശേഷം റോഡ് ഷോ നടത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. 11 മണിയോടെ രാഹുൽ വയനാട് എസ്ജെഎം സ്കൂൾ മുറ്റത്താണ് രാഹുൽ ഹെലികോപ്റ്റർ ഇറങ്ങിയത്. ആയിരങ്ങളാണ് രാഹുലിനെ സ്വീകരിക്കാനെത്തിയത്. പത്രികാ സമർപ്പണത്തിനു ശേഷം കൽപ്പറ്റയിൽ രണ്ട് കിലോമീറ്റർ ദൂരമാണ് രാഹുൽ റോഡ് ഷോ നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.