പ്രിയങ്ക നാളെ വയനാട്ടില്‍

0
58

ആദ്യവരവില്‍ വയനാട്​ നല്‍കിയ ഉജ്ജ്വല സ്വീകരണത്തി​​​െന്‍റ ആവേശവുമായി പ്രിയങ്ക ഗാന്ധി വീണ്ടും വയനാടന്‍ മണ്ണിലെത്തുന്നു. ശനിയാഴ്​ച തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ പ്രിയങ്കയെത്തുന്നതോടെ കൊട്ടിക്കലാശത്തിനു മുൻപ് ​ വയനാട്ടില്‍ ആവേശമുഹൂര്‍ത്തങ്ങള്‍ തീര്‍ക്കാനൊരുങ്ങുകയാണ്​ യു.ഡി.എഫ്​.
നേരത്തേ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്​ഥാനാര്‍ഥിയായ സഹോദരന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നാമനിര്‍ദേശപത്രിക സമര്‍പ്പണവേളയില്‍ പ്രിയങ്കയുമെത്തിയിരുന്നു. അന്ന്​ കല്‍പറ്റയെ ഇളക്കിമറിച്ച റോഡ്​ ഷോയില്‍ രാഹുലിനൊപ്പം പതിനായിരങ്ങളുടെ ആവേശത്തില്‍ കുതിര്‍ന്ന അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയ പ്രിയങ്ക ശനിയാഴ്​ച വയനാട്ടില്‍ മൂന്നു പരിപാടികളില്‍ സംബന്ധിക്കും.
രാവിലെ 7:25ന്​ കണ്ണൂര്‍ അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക 10:00 മണിക്ക്​ ഹെലിക്കോപ്​റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക്​ തിരിക്കും.10.30ന് മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. വള്ളിയൂര്‍ക്കാവിലെ താല്‍ക്കാലിക ഹെലിപാഡിലാണ്​ ഇറങ്ങുന്നത്​.11.45ന്​ വള്ളിയൂര്‍ക്കാവില്‍നിന്ന്​ പുറപ്പെട്ട്​ മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളജ്​ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപാഡില്‍ ഇറങ്ങും. താഴേ മുട്ടിലില്‍നിന്ന്​ തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിവരെ റോഡുമാര്‍ഗമാണ്​ യാത്ര. പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സി.ആര്‍.പി.എഫ്​ ജവാന്‍ വസന്തകുമാറി​​​െന്‍റ കുടുംബത്തെ വാഴക്കണ്ടി കോളനിയിലെ തറവാട്ടു വീടും സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.