വാരണാസിയിലേക്ക് പ്രിയങ്കയില്ല!!

0
30

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കില്ല. വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ് ആണ് വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി.

വാരാണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമേദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിച്ചിച്ചിരുന്നു .പാര്‍ട്ടി പറഞ്ഞാൽ മല്‍സരിക്കാനൊരുക്കമെന്ന് പ്രിയങ്കയും പലവട്ടം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പ്രശ്നമല്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. അതേസമയം രാഷ്ട്രീയത്തിൽ എത്തി ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ പ്രിയങ്ക മല്‍സരിക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ലെന്നാണ് പുറത്തുവന്ന വിവരം.

ഇതിനിടെ, മുൻ കോണ്‍ഗ്രസ് നേതാവിന്‍റെ മരുമകളായ ശാലിനി യാദവിനെ എസ് പി – ബി എസ് പി സഖ്യം വാരാണസിയിൽ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ സഖ്യം പിന്‍വലിക്കുമെന്നും ഉറപ്പില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.