കോടികള്‍ കൊയ്ത് ഒരു യമണ്ടന്‍ പ്രേമ കഥ

0
82

റിലീസ് ചെയ്ത് രണ്ടു ദിവസം പിന്നിടുമ്പോള്‍ 3.72 കോടി രൂപാ കളക്ഷനുമായി ബോക്സ്‌ ഓഫീസില്‍ മികച്ച പ്രതികരണവും പ്രേക്ഷക കൈയ്യടിയും നേടി ഒരു യമണ്ടന്‍ പ്രേമ കഥ. ചെറിയ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒരു യമണ്ടന്‍ പ്രേമ കഥയ്ക്കുണ്ട്. തിരുവനന്തപുരത്തുനിന്നും 9.11 ലക്ഷമാണ് ആദ്യ ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്. 23 ഷോയില്‍ നിന്നായാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും മികച്ച സ്വീകരണമാണ് ആദ്യദിനത്തില്‍ ചിത്രത്തിന് ലഭിച്ചത്. 19.94 ലക്ഷമാണ് ചിത്രത്തിന് ഇവിടെ നിന്നും ലഭിച്ചത്. 76 ഷോയില്‍ നിന്നുമായാണ് ഈ നേട്ടം സിനിമ സ്വന്തമാക്കിയത്. കൊച്ചി മള്‍ട്ടിയിലും ഒപ്പം കേരളത്തിന് പുറത്തും ജിസിസിയിലും സിനിമക്ക് മികച്ച കലക്ഷനും അഭിപ്രായങ്ങളും ആണ് ലഭിക്കുന്നത്. വരുംദിനങ്ങളില്‍ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.