നിസാമുദ്ദീൻ എക്സ്പ്രസിൽ തീ പിടിത്തം

0
67

നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ തീപിടിത്തം. യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കി. സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്‍റെ എസി കോച്ചിലാണ് തീ പടർന്നു പിടിച്ചത്. ബി ഫോർ കോച്ചിൽ തീ പടർന്നു പിടിക്കുന്നത് കണ്ട യാത്രക്കാരി മറ്റ് തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. പുലർച്ചെ 1:20 ഓടെ കുന്ദാപുരയിൽ നിർത്തിയപ്പോഴാണ് അവിടെ ഇറങ്ങിയ യാത്രക്കാരി കോച്ചിൽ തീ പടരുന്നത് കണ്ടത്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബിജൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ശേഷമാണ് തീ പടർന്നത്. ചക്രത്തിന്‍റെ ഇടയിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്നാണ് തീ പടർന്നത്. കോച്ചിലെ സീറ്റിനും ജനൽ ഗ്ലാസുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഉറങ്ങി കിടന്ന് യാത്രക്കാരെ തീ പടരുന്നത് കണ്ട യാത്രക്കാരി തട്ടിയുണർത്തിയതോടെ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി. തീ പിടിച്ച കോച്ച് വേർപ്പെടുത്തി പുലർച്ചെ 5:30 ഓടെ ട്രെയിൻ യാത്ര തുടർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.