ഇല്ല, മുഹമ്മദ് ആസിം തോറ്റിട്ടില്ല ..!

0
67

പഠിക്കാനുള്ള അവകാശത്തിനായി ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം വെളിമണ്ണ മുതൽ തിരുവനന്തപുരം വരെ നടത്തിയ സഹന സമരയാത്ര സമാപിച്ചു.ഇന്നലെയാണവൻ വീട്ടിലെത്തിയത്. മുഖ്യമന്ത്രി മുതൽ ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധി വരെയുള്ള വി വി ഐ പികളെയും വ്യത്യസ്ത പ്രദേശങ്ങളിലെആയിരക്കണക്കിന് സാധാരണക്കാരെയും നേരിൽക്കണ്ടുപിന്തുണ നേടി ഒരു ജന്മം നേടാവുന്ന അനുഭവങ്ങൾ സ്വായത്തമാക്കിക്കൊണ്ടാണ് അവന്‍റെ വരവ്. ജന്മ വൈകല്യമുള്ളവരെയും അശരണരേയു൦ വീടിന്‍റെ പിന്നാമ്പുറത്തേക്കു മാറ്റിനിർത്തുന്ന ഒരു സമൂഹത്തിനു വ്യക്തമായ സന്ദേശമാണ് ആസിം നൽകിയിട്ടുള്ളത്.തന്‍റെ യാത്രയിലുടനീളം അവൻ കണ്ടുമുട്ടിയ പ്രദേശങ്ങളിലൊക്കെ അവൻ ഈ സന്ദേശമെത്തിച്ചു കഴിഞ്ഞു. ഇല്ല,, ആധുനിക സമൂഹത്തിനു ഇനിയും ഇവരെ കണ്ടില്ലെന്നു നടിക്കാനാവില്ല.അംഗ വൈകല്യമുള്ളവർ എന്ന് പേരിട്ടു ഇക്കൂട്ടരെ സമൂഹത്തിൽനിന്ന് പാർശ്വ വൽക്കരിക്കാൻ കഴിയുകയില്ല. ഇന്നല്ലെങ്കിൽ നാളെ ആസിം ലക്‌ഷ്യം നേടുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.