‘മോദിയുടെ നൂറു തെറ്റുകൾ’ രചന ,പ്രകാശനം മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി

0
70

ബിജെപിക്കെതിരെ പുതിയ പ്രചാരണ ആയുധവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ‘മോദിയുടെ നൂറ് തെറ്റുകള്‍’ എന്ന പുസ്തകം മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കി.നൂറ് പേജുകളുള്ള പുസ്തകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, അശോക് ചവാന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.റഫാല്‍ കരാറുമായി ബന്ധപ്പെട്ടതാണ് പുസ്തകത്തിന്റെ ആദ്യ അധ്യായം ‘റഫാല്‍ കരാര്‍, അംബാനിയുടെ വിജയം’ എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ റഫാലുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.അതുപോലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി ജെ പിയുടെ പ്രധാനമന്ത്രി മോദിയുടെ തെറ്റുവക്കൽ ജനങ്ങൾ കണ്ടു കഴിഞ്ഞെന്നും ഇനി ജനങ്ങൾ ക്ഷമിക്കരുതെന്നും പുസ്തകത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.