മിയവാക്കി വനവുമായി തിരുവനന്തപുരം ഓർഗാനിക് ചാരിറ്റബിൾ സൊസൈറ്റി

0
79

സ്വന്തമായി കാടുണ്ടാക്കി വിൽക്കുകയാണ് തിരുവനന്തപുരം ഓർഗാനിക് ചാരിറ്റബിൾ സൊസൈറ്റി.എന്നാൽ ഇത് വെറും കാടല്ല മിയാവാക്കി വനം ആണെന്ന് സൊസൈറ്റി സെക്രട്ടറി ചെറിയാൻ മാത്യു ടോപ് ന്യൂസ് കേരളയോട് പറഞ്ഞു.കൃത്രിമ സ്വഭാവങ്ങളുള്ള മരങ്ങളാണിവിടുള്ളത്.കേരളത്തിലെ കാടുകളുടെ ജാപ്പനീസ് പതിപ്പെന്നു വിശേഷിപ്പിക്കാവുന്ന മിയാവാക്കി വനങ്ങൾ നഗരങ്ങൾ വനവൽക്കരിക്കുന്നതിനാണു ഇത്തരമൊരു കാട്.ഇത് മൂലം അന്തരീക്ഷ താപനില ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് ചെറിയാൻ സർ പറയുന്നത്.ചെറുതും വലുതുമായി നിരവധി മിയാവാക്കി വനങ്ങൾ ഇവിടുണ്ട്.ഇതിനകം 1700 ഇടങ്ങളിലായി നാലുകോടി സസ്യങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.ഓരോ സ്ഥലത്തും സ്വാഭാവികമായി വളർന്നിരുന്ന ചെടികളും മറ്റും കണ്ടെത്തിയാവണം മിയാവാക്കി വനം സൃഷ്ടിക്കേണ്ടത്.തിരഞ്ഞെടുത്ത ചെടികൾ ചട്ടികളിലാക്കി പ്രത്യേക നടീൽ മിശ്രിതം നിറയ്ക്കുന്നു. ചട്ടികളിൽ‍ നിശ്ചിത വളർച്ചയെത്തിയ ചെടികൾ അവ നടാനുദ്ദേശിക്കുന്ന സ്ഥലത്ത് ഒരു മാസത്തോളം സൂക്ഷിക്കും.തുടർന്ന് ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിനുള്ളിൽ നടീൽമിശ്രിതം നിറച്ചശേഷമാണ് തൈകൾ നടുക.ചാണകപ്പൊടി, ചകിരിപ്പിത്ത്, ഉമി എന്നിവ തുല്യ അളവിൽ കൂട്ടിച്ചേർത്താണ് നടീൽ മിശ്രിതമുണ്ടാക്കുന്നത്.ഒരു ചതുരശ്രമീറ്റർ സ്ഥലത്ത് വനം വച്ചുപിടിപ്പിക്കാൻ 3500 രൂപയാണ് ചിലവ്.തിരുവന ന്തപുരത്തും മൂന്നാറിലുമായി നാല് മിയാവാക്കി വനങ്ങൾ സൊസൈറ്റി കേരളത്തിൽ പൂർത്തിയാക്കിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.