മേനകാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

0
62

കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മേനകാ ഗാന്ധിക്ക് താക്കീത് നല്‍കിയത്. തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിംങ്ങള്‍ക്കു തൊഴില്‍ നല്‍കാനാവില്ലെന്നാണ് പ്രചാരണ മേനകാ ഗാന്ധി പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ തുറാബില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെയായിരുന്നു മേനകയുടെ വിവാദ പരാമര്‍ശം.ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും മേനകയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ഈ പരാമര്‍ശം നടത്തിയതിന് നേരത്തേ സുല്‍ത്താന്‍പൂര്‍ കളക്ടര്‍ മേനകയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മേനകയെ തിരഞ്ഞെടുത്തില്ലെങ്കില്‍ മണ്ഡലത്തിലെ മുസ്ലീംങ്ങള്‍ക്ക് ജോലി നല്‍കില്ലെന്ന ഒരു പ്രാദേശിക നേതാവിന്റെ പ്രസംഗത്തിനു പിന്നാലെയാണ് മേനകയുടെ വിവാദ പരാമര്‍ശം വന്നത്. എന്നാല്‍, തന്റെ പ്രസംഗം മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നായിരുന്നു മേനകയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.