മണിരത്നം മാജിക് ; ‘ഇരുവർ’ വീണ്ടും തിയേറ്ററുകളിലേക്ക്

0
83

 

 

മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഇരുവര്‍ ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു. ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് സിനിമ ഒരിക്കല്‍ കൂടി കാണാന്‍ അവസരം ഒരുങ്ങുന്നത്.തമിഴ് സെല്‍വനിലൂടെ കരുണാനിധിയെയും ആനന്ദനിലൂടെ എം.ജി.ആറിനെയും മണിരത്‌നം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിട്ടപ്പോള്‍ തമിഴകത്ത് പിറന്ന ക്ലാസിക് ചിത്രമായിരുന്നു ‘ഇരുവർ’.തമിഴ്നാട് കണ്ട മൂന്ന് രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്നു കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും. അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങളാണ് സാങ്കല്‍പിക കഥാപാത്രങ്ങളിലൂടെ മണിരത്നം വരച്ചു കാണിച്ചത്.മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആനന്ദന്‍. ലാലിന്റെ അഭിനയ പാടവം തന്നെയാണ് സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചത്. ജയലളിതയുടെ സിനിമാറ്റിക് വേര്‍ഷനായി അരങ്ങിലെത്തിയത് ഐശ്വര്യ റായ് ആയിരുന്നു. ലോക സുന്ദരി പട്ടം നേടിയ ഐശ്വര്യയുടെ അരങ്ങേറ്റ ചിത്രമാണിത്. സിനിമ പുറത്തിറങ്ങിയിട്ട് രണ്ടു പതീറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും ഇരുവറും അതിലെ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ മരണമില്ലാതെ നില്‍ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.