കോഴ വിവാദം: പിന്നില്‍ സിപിഎമ്മോ ?

0
65

താന്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വമാണെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവൻ. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്.സിപിഎം ഇടപെട്ടാണ് ഡല്‍ഹിയില്‍ നിന്ന് മാധ്യമ പ്രവർത്തകരെ കൊണ്ടുവന്നതെന്നും എംകെ രാഘവന്‍ ആലോപിച്ചു. ഇതിന്‍റെ തെളിവുകൾ കയ്യിലുണ്ടെന്നും ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്‍റെ പരാജയം ഉറപ്പായപ്പോഴാണ് തനിക്കെതിരെ ഗൂഡാലോചന നടത്തി ഇത്തരം ആരോപണങ്ങള്‍ കൊണ്ടുവന്നത്. പത്രക്കാരാണെന്ന് പറഞ്ഞ് വന്നതിനാലാണ് തെരഞ്ഞെടുപ്പ് ചർച്ച ചെയ്തത്. താന്‍ ആരോടും കോഴ ആവശ്യപ്പെട്ടിട്ടില്ല. വീഡിയോയിലെ ശബ്ദം ഡബ്ബ് ചെയ്തതാണെന്നും എംകെ രാഘവന്‍ പറഞ്ഞു. ചാനലിനെതിരെ മാനനഷ്ടകേസ് നൽകുന്ന കാര്യം ആലോചിക്കും. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തിന്‍റെ രാഷ്ടീയ ബന്ധം പിന്നീട് വെളിപ്പെടുത്തും. എം കെ രാഘവൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.