നാളെ കൊട്ടിക്കലാശം

0
66

 

വി​വാ​ദ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്ക്​ ക​ണ്ട പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ള്‍​ക്ക്​ ഞാ​യ​റാ​ഴ്​​ച തി​ര​ശ്ശീ​ല വീ​ഴും. തി​ങ്ക​ളാ​ഴ്​​ച​ത്തെ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം 23ന്​ ​ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ ആ​രെ അ​യ​ക്ക​ണ​മെ​ന്ന്​ കേ​ര​ളം വി​ധി​യെ​ഴു​തും. ഫ​ല​മ​റി​യാ​ന്‍ ഒ​രു​മാ​സ​ത്തെ കാ​ത്തി​രി​പ്പ്. നി​ര്‍​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍​​ക്കാ​ണ്​ മേ​ല്‍​ക്കൈ എ​ന്ന്​ ഇ​ട​തു​പ​ക്ഷ​വും യു.​ഡി.​എ​ഫും വി​ല​യി​രു​ത്തു​ന്നു. അ​ക്കൗ​ണ്ട്​ തു​റ​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ലാ​ണ്​ ബി.​ജെ.​പി.21ന്​ ​വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ്​ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്​ അ​നു​മ​തി. കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശോ​ജ്ജ്വ​ല​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ മു​ന്ന​ണി​ക​ള്‍. ഒ​പ്പം അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ളൊ​ഴി​വാ​ക്കാ​ന്‍ ക​ര്‍​ശ​ന സു​ര​ക്ഷ ഒ​രു​ക്കി പൊ​ലീ​സും. ദേ​ശീ​യ നേ​താ​ക്ക​ള്‍ ഉ​ഴു​തു​മ​റി​ച്ച മ​ണ്ണി​ല്‍ അ​വ​സാ​ന​വ​ട്ട അ​ടി​യൊ​ഴു​ക്കി​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്. ​പ​ര്യ​ട​ന​ങ്ങ​ള്‍ ഏ​റ​ക്കു​റെ പൂ​ര്‍​ത്തി​യാ​ക്കി​യ സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ട്ടു​പോ​യ​വ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ്. യു.​ഡി.​എ​ഫി​നു​വേ​ണ്ടി രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി അ​ട​ക്കം നേ​താ​ക്ക​ളും ഇ​ട​തു​മു​ന്ന​ണി​ക്കു​വേ​ണ്ടി ​സീ​താ​റാം യെ​ച്ചൂ​രി, സു​ധാ​ക​ര്‍ റെ​ഡ്​​ഡി അ​ട​ക്ക​മു​ള്ള​വ​രും ബി.​ജെ.​പി​ക്കു​വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ ​എ​ന്നി​വ​രു​മാ​ണ്​ ജ​ന​ത്തെ ഇ​ള​ക്കി​മ​റി​ക്കാ​നെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.