വടകരയിലും കോഴിക്കോട്ടും ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിച്ചു

0
43

വടകരയും കോഴിക്കോട്ടും ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിച്ച്‌ നല്‍കിയെന്ന് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമാണ് വോട്ട് മറിച്ചത്. ദുര്‍ഭലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി കോഴിക്കോടും വടകരയും ബി ജെ പി യു ഡി എഫിനെ സഹായിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം പല ബൂത്തുകള്‍ക്ക് ലും ഈ ഐക്യം കാണാമായിരുന്നു. പല സ്ഥലത്തും സ്ലിപ്പ് കൊടുക്കാന്‍ പോലും ബി ജെ പിക്ക് ആളുകള്‍ ഉണ്ടായിരുന്നില്ല. ചില ബൂത്തുകളില്‍ ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് സംബന്ധിച്ച്‌ പാര്‍ട്ടിയുടെ ജില്ലാതല യോഗത്തിന് ശേഷമാണ് പി മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിയുമെന്ന് വോട്ടെടുപ്പിന് മുമ്പേ സി പി എം വിലയിരുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.