ജനം ആര്‍ക്കു വിധി എഴുതും?

0
75

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചരണം നാളെ അവസാനിക്കും. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തില്‍ ജനം ആര്‍ക്കു വിധി എഴുതുമെന്നുള്ള ആകംശയില്‍ കേരളം. ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. ആരോപണ-പ്രത്യാരോപണങ്ങള്‍ ,വിവാദങ്ങള്‍ ,അവകാശവാദ വാദങ്ങള്‍ .ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മൂന്നു മുന്നണികളും. ഞായറാഴ്ച കൊട്ടിക്കലാശം എന്നിരിക്കെ പ്രചാരണത്തിലെ മേല്‍ക്കോയ്മ ആര്‍ക്കെന്ന പ്രവചനം നിലവില്‍ അസാധ്യം. പൊതു യോഗങ്ങളിലൂടെ അവസാനഘട്ടത്തില്‍ കളം പിടിക്കാനാണ് എല്‍ .ഡി.എഫ് ശ്രമം. സംസ്ഥാനമെമ്പാടും ബൂത്തുകള്‍ കേന്ദ്രീകരിച്ച്‌ 2000 ത്തോളം ചെറുപൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനാണ് മുന്നണി ഒരുങ്ങുന്നത്.കൊട്ടിക്കലാശ ദിനം റോഡ്ഷോയും ഉണ്ടാകും.ബൂത്തടിസ്ഥാനത്തില്‍ കുടുംബയോഗങ്ങല്‍ നടത്തി യു.ഡി.എഫും കലാശപോരാട്ടത്തിന് സജ്ജമായിക്കഴിഞ്ഞു. ചിട്ടയായ ഗൃഹസന്ദര്‍ശനം വഴി പ്രചാരണത്തിലെ പോരായ്മകള്‍ നികത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്‍ .ഡി.എയുടെ വിലയിരുത്തല്‍ .ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനായത് യു.ഡി.എഫിനും എന്‍ .ഡി.എയ്ക്കും ഒരുപോലെ നേട്ടമായി. രാഹുല്‍ ഗാന്ധിയുടെ പര്യടനത്തിലൂടെ പ്രചരണത്തില്‍ ഓളമുണ്ടാക്കാനായെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.