കൊച്ചിയിലെ മാമ്പഴ ഫെസ്റ്റ് ; മെക്സിക്കന്‍ ഹണിയാണ് താരം

0
24

കിലോയ്ക്ക് 1600 രൂപ വിലയുള്ള മാമ്പഴം കേട്ടാല്‍ ആദ്യം ഒന്ന് ഞെട്ടും.പേര് മെക്സിക്കന്‍ ഹണി.തനി വിദേശി മാമ്ബഴം. കൊച്ചിയിലെമാമ്പഴ ഫെസ്റ്റിവലില്‍ ഏറ്റവും ആരാധകരുള്ളത് ഈമാമ്പഴത്തിനാണ്.പേര് പോലെ തന്നെ തേന്‍ മധുരമാണ് മെക്സിക്കന്‍ ഹണിയ്ക്ക്.ആഗ്രിക്കള്‍ച്ചറല്‍ പ്രൊമോഷണല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.ഫെസ്റ്റില്‍ താരങ്ങളായ മറ്റു മാമ്പഴങ്ങളെ പരിചയപ്പെടാം.തായ്‍ലന്‍ഡില്‍ നിന്നുള്ള മല്‍ഗോവ,1400 രൂപയാണ് വില.ഇവയെ കൂടാതെ മല്ലിക, മയില്‍പ്പീലി, കര്‍പ്പൂരം, പ്രിയൂര്‍ തുടങ്ങി നാടന്‍മാമ്പഴങ്ങളും മേളയിലുണ്ട്. കിലോയ്ക്ക് 50 രൂപ മുതല്‍ 400 രൂപ വരെയാണ് നാടന്‍ മാമ്പഴങ്ങളുടെ വില.ഫെസ്റ്റില്‍ മാമ്പഴത്തിന് പുറമെ ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക തുടങ്ങി വിവിധ ഇനത്തിലുള്ള ചക്കപ്പഴവും മേളയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നാണ് ചക്കപ്പഴങ്ങള്‍ എത്തിച്ചിരിക്കുന്നത്. 60 തരത്തിലുള്ള ചക്ക വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഫെസ്റ്റ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.