പിതാവിനും, സഹോദരനും എതിരെ സാക്ഷി പറയാനായി നീനു ഇന്ന് കോടതിയിലേക്ക്

0
83

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം കെവിന്‍ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസം ഏറെ നിര്‍ണായകം. കെവിനെ അതിക്രൂരമായി കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് നടപ്പിലാക്കിയ പിതാവിനെയും സഹോദരനുമെതിരെ സാക്ഷിപറയാന്‍ കോടതിയിലേക്ക് പ്രതിശ്രുത വധുവായിരുന്ന നീനു എത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ മുമ്പാകെയാണ് വിസ്തരിക്കുക. ഗൂഡാലോചനയില്‍ ചാക്കോയുടെ പങ്ക് തെളിയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സാക്ഷി നീനു തന്നെയാണ്. ഈ സാഹചര്യത്തില്‍ നീനുവിന്‍റെ മൊഴി ഏറെ നിര്‍ണ്ണായകമാകും.
കേസിന്‍റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്‍റെ ക്രോസ് വിസ്താരമാണ് നടന്നത്. ആദ്യ ദിവസം പ്രോസിക്യൂഷന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് അനീഷ് നല്‍കിയ മറുപടികള്‍ ഇന്നലെ പ്രതിഭാഗം ചോദ്യം ചെയ്തു. പ്രോസിക്യൂഷനു നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ആദ്യം പൊലീസിനു നല്‍കിയ മൊഴിയിലില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് നീനുവിനെ കൂടാതെ, കെവിന്‍റെ പിതാവ് രാജന്‍ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്തരിക്കും. ഇന്നലെയും പ്രതികളെല്ലാം ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കോടതിയില്‍ എത്തിയത്. ക്ഷുഭിതരായ പ്രതികള്‍ മാദ്ധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.