കണ്ണൂരില്‍ വീണ്ടും കള്ളവോട്ട്,​ തളിപ്പറമ്പില്‍ 25 കള്ളവോട്ടുകളെന്ന് കോണ്‍ഗ്രസ്

0
33

 

കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ് രംഗത്തെത്തി. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നും,​ 172-ാം നമ്ബര്‍ ബൂത്തില്‍ വിദേശത്തുള്ളവരുടെയടക്കം 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് നാരായണന്‍ ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കെെമാറും.പിലാത്തറ എ.യുപി സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ആരോപണം. ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാരില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.