കൈത്തറി വസ്ത്ര പ്രദർശനവും വിഷു വിപണന മേളയും കണ്ണൂർ പോലീസ് മൈതാനിയിൽ

0
62

കേരള സർക്കാർ ,കൈത്തറി & ടെക്സ്റ്റൈൽ വകുപ്പ് ,ജില്ലാ വ്യവസായ കേന്ദ്രം , കൈത്തറി വികസന സമിതി എന്നിവരുടെ സംയുക്താഭിമുക്യത്തിൽ നടത്തുന്ന കൈത്തറി വസ്ത്ര പ്രദര്ശനവും വിഷു വിപണന മേളയും കണ്ണൂർ പോലീസ് മൈതാനിയിൽ.മാർച്ച് 31 നു തുടങ്ങുന്ന മേള ഏപ്രിൽ 14 നാണ് അവസാനിക്കുന്നത്.ലോകോത്തര ഗുണനിലവാരമുള്ള കണ്ണൂർ കൈത്തറി ഉത്പന്നങ്ങളായ കൈത്തറി മുണ്ട്,സാരികൾ-കാർട്ടനുയകൾ, ബെഡ്ഷീറ്റുകൾ,ചവിട്ടികൾ,കാർപെറ്റ്,ചെരുപ്പുകൾ,തുടങ്ങി വിപുലമായ കൈത്തറി ഉത്പന്നങ്ങളുടെ ശേഖരവുമാണ് ഇത്തവണ കൈത്തറി മേള ഒരുക്കിയിട്ടുള്ളത്.മേളയിൽ നിന്ന് വാങ്ങുന്ന തുണിത്തരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ 20 ശതമാനം ഗവണ്മെന്റ് റിബേറ്റും നൽകുന്നുണ്ട്.കൂടാതെ 1000 രൂപയിൽ മുകളിൽ വാങ്ങുന്ന തുണിത്തരങ്ങൾക്ക് സമ്മാന കൂപ്പണും ലഭിക്കുന്നതാണ്.ഇത്തവണ ആറു കോടിയുടെ വില്പനയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.49 സ്റ്റാളുകളിലായി കണ്ണൂർ ജില്ലയിലെ പ്രമുഖ സംഘങ്ങളും തിരുവനന്തപുരം ,തൃശൂർ,കോഴിക്കോട്,കാസർഗോഡ്,ജില്ലകളും മറ്റു പരമ്പരാഗത വ്യവസായങ്ങളും ഇതിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.