കണ്ണൂര്‍ മയ്യില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ് ; വോട്ടെടുപ്പ് നിറുത്തിവച്ചു

0
116

മയ്യില്‍ കണ്ടങ്കൈ എല്‍ പി സ്കൂളിലെ 145 നമ്പർ ബൂത്തില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തി. മോക്ക് പോള്‍ സമയത്താണ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാമ്പിനെ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം,​ വോട്ടിംഗ് മെഷിനെതിരെ വ്യാപക പരാതി ഉയരുകയാണ്. എറണാകുളം മറൈന്‍ ഡ്രൈവ് സെന്റ് മേരീസ് സ്‌കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമാണ്. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങുന്നത്.വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. “വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മിഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച്‌ നേരത്തെ ഉയര്‍ന്ന പരാതികള്‍ ഓര്‍ക്കേണ്ടതായിരുന്നു”വെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.