ട്രോള്‍ മീ ചലഞ്ചുമായി അല്‍ഫോണ്‍സ് കണ്ണന്താനം

0
105

 

അല്‍ഫോണ്‍സ് കണ്ണന്താനം പുതിയ ചലഞ്ചുമായി രംഗത്ത്. കൊച്ചിക്ക് വേണ്ടി ഒരു ട്രോള്‍ മീ ചലഞ്ച് എന്ന പേരിലാണ് പുതിയ സാധ്യതകള്‍ കണ്ണന്താനം തേടുന്നത്. കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി അത് കമന്‍റ് ചെയ്യാനാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെയും കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും എല്ലാം കൊച്ചിക്ക് വേണ്ടിയല്ലേയെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

TROLL ME CHALLENGE

മലയാളികള്‍ വളരെ നര്‍മ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മള്‍ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്.
എന്തുമാത്രം സര്‍ഗ്ഗശേഷി ആണ് നമ്മുടെ യുവാക്കള്‍ക്ക് ഉള്ളത്?
ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്‍ക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.
നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.