‘കല്ലട’ കാരണം പണികിട്ടിയത് ഇവര്‍ക്ക്!!

0
135

സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന.കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്. കൊച്ചിയിലും തൃശൂരും പരിശോധന നടക്കുകയാണ്. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇടപ്പള്ളിയില്‍ രാവിലെ അഞ്ച് മണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ എട്ട് ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്.

പരിശോധനയില്‍ നിരവധി ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തിയെന്ന് എറണാകുളം ആര്‍ ടി ഒ ജോസി പി ജോസ് പറഞ്ഞു. പല ബസുകളും പാര്‍സല്‍ സര്‍വീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുത്ത് പിഴചുമത്തി. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായാണ് കൊച്ചിയിലും പരിശോധന നടത്തിയത്. കര്‍ശന തുടരാനാണ് മോട്ടാര്‍ വോഹന വകുപ്പിന്റെ തീരുമാനം.

അതേസമയം, അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും. രാവിലെ പത്തുമണിക്കാണ് യോഗം. സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്.

‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സി’ന്റെ ഭാഗമായി പരിശോധനകള്‍ തുടരുകയാണ്. പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തു. ഈ നടപടികള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

ഇതിനിടെ, അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളുടെ മറവില്‍ അനധികൃതമായ ചരക്കുനീക്കം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്. ചരക്ക് ഗതാഗത വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ നടപടിക്കെതിരെ നിയമനടപടി തുടരുകയാണ് കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്‌സ് ഫെഡറേഷന്‍. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കോയമ്പത്തൂരിലേക്കും ബംഗളൂരുവിലേക്കുമൊക്കെ പോകുന്ന യാത്രാബസുകളില്‍ ചരക്കുകള്‍ അനധികൃതമായി കടത്തുന്നുണ്ടെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.