കെ എം മാണി കേരളകോൺഗ്രസുകാരുടെ ഗോഡ്ഫാദർ

  0
  43

  കർഷകരുടെയും കഠിനാധ്വാനികളുടെയും നാടാണ‌് പാലാ. അവിടുത്തെ മരങ്ങാട്ടുപിള്ളി ഗ്രാമത്തിലെ കരിങ്ങോഴക്കൽ വീട്ടുപേര‌് ഇന്ന‌് കേരളമാകെ പരിചിതം. കെ എം മാണിയിലൂടെ. പാലായിൽ നിന്നും 30 വയസ‌് കഴിഞ്ഞപ്പോൾ നിയമസഭയിലെത്തിയതാണ‌് മാണി. 86 -ാം വയസ്സിലും ആ കസേരയിൽ. രാഷ‌്ട്രീയത്തിലെ ഗതിവിഗതികളെ പാൽപ്പായസം പോലെ ആസ്വദിച്ചാണ‌് ഈ പാലാക്കാരൻ വിടവാങ്ങുന്നത‌്, അങ്ങനെയൊരു രാഷ‌്ട്രീയ യുദ്ധകാലയളവിൽ തന്നെ. അതും പാർട്ടിക്കുള്ളിൽ സഹപ്രവർത്തകർ തുറന്ന യുദ്ധമുഖത്തും പതറാതെ നിന്ന‌് ലക്ഷ്യം കണ്ട ശേഷം. സ്ഥാനാർഥി തർക്കങ്ങൾക്ക‌് ശേഷം മാർച്ച‌് 11 നായിരുന്നു അന്തിമതീരുമാനം എടുത്തത‌്.രണ്ട‌് മുന്നണികളിലുമായി 13 ബജറ്റ‌്. മഹാഭൂരിപക്ഷം വകുപ്പുകളുടെയും മന്ത്രിക്കസേരയിലിരുന്നു. ഏറെ കൊതിച്ച മുഖ്യമന്ത്രിക്കസേരയിൽ എത്താനായില്ല.കോൺഗ്രസിന്റെ സജീവ അംഗമാവുംമുമ്പ് മാണി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. മരങ്ങാട്ടുപിള്ളി വാർഡ് കോൺഗ്രസ് പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതൽ 64ൽ കേരള കോൺഗ്രസ് രൂപീകരിക്കുംവരെ, ഡിസിസി സെക്രട്ടറി. പാലയിൽനിന്ന് 1965ൽ ആദ്യമായി സഭയിലെത്തി. തുടർന്ന് 1967, 70, 77, 80, 82, 87, 91, 96, 2001, 2006, 2011,2016 വർഷങ്ങളിലും. തുടർച്ചയായി അര നൂറ്റാണ്ടിനടുത്ത് എംഎൽഎ. 77 ഏപ്രിൽ മുതൽ 78 സെപ്തംബർ വരെയും 78 ഒക്ടോബർ മുതൽ 79 ജൂലൈവരെയും അഭ്യന്തരമന്ത്രി. 1980 ജനുവരി മുതൽ 81 ഒക്ടോബർ വരെ ധന‐നിയമ മന്ത്രി. 81 ഒക്ടോബർ മുതൽ ഡിസംബർ വരെയും 82 മാർച്ച് മുതൽ മെയ് വരെയും 82 മാർച്ച് മുതൽ 86 മാർച്ച് വരെയും വീണ്ടും ധനമന്ത്രി. 87ൽ ജലസേചന‐നിയമ മന്ത്രി, 87ൽ റവന്യു മന്ത്രി, 91 ജൂൺ മുതൽ 96 മാർച്ച് വരെയും 2001മുതൽ 2006വരെയും റവന്യു‐നിയമമന്ത്രി. 2011 മുതൽ 2016 വരെ ധനമന്ത്രി.2009ൽ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പി ആർ ഫ്രാൻസിസ് അവാർഡ് ലഭിച്ചു. കേരളത്തിന്റെ ധനപ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗങ്ങളെപ്പറ്റിയും പുസ്തകമെഴുതിയിട്ടുണ്ട്.അഴിമതിക്കെതിരെ നിയമസഭയിൽ ഒട്ടേറെ തവണ കത്തിക്കയറിയ മാണി ഒടുവിൽ വീണത് അഴിമതിയുടെ ശരമുനയേറ്റ്. ഇ എം എസ്, സി അച്യുതമേനോൻ, കെ ആർ ഗൗരിയമ്മ, എം എൻ ഗോവിന്ദൻ നായർ, എ കെ ആന്റണി തുടങ്ങി ബഹുമാന്യർക്കു നേരെപ്പോലും മാണി ആരോപണം ഉന്നയിച്ചു.ചാക്കേയുടെ മരണത്തെ തുടർന്ന് മാണിയും ബാലകൃഷ്ണപിള്ളയും ശക്തരായി. പാർടി ചെയർമാൻ കെ എം ജോർജ്. ചെയർമാൻ സ്ഥാനവും മന്ത്രിസ്ഥാനവും ഒന്നിച്ചു വഹിക്കരുതെന്ന് പറഞ്ഞ് അടിയന്തരാവസ്ഥ കാലത്ത് അച്യുതമേനോൻ മന്ത്രിസഭയിൽ ജോർജ് മന്ത്രിയാകുന്നത് മാണി തടഞ്ഞു. മാണിയും പിള്ളയും മന്ത്രിമാരായി.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.