ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല; കണ്ണീരുണങ്ങാത്ത 100 വര്‍ഷങ്ങള്‍

  0
  46

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ ക്രൂര നടപടിയായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് നൂറു വര്‍ഷം. 1919 ഏപ്രില്‍ 13 ന് അമൃത്സറില്‍ വച്ച്‌ നടന്ന ഈ കിരാതനടപടിയെ തുടര്‍ന്ന്‌ഇന്ത്യയ്ക്ക് നഷ്ടമായത് നൂറുകണക്കിന് നിരപരാധികളുടെ ജീവനായിരുന്നു.1919 മാര്‍ച്ചില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നല്‍കി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. റൗളറ്റ് നിയമത്തിനെതിരേ പോരാടാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. ഈ സമരപ്രഖ്യാപനത്തെ ഇന്ത്യയിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പഞ്ചാബില്‍ സമരം അക്രമാസക്തമാവുകതന്നെ ചെയ്തു.പഞ്ചാബിലെ കോണ്‍ഗ്രസ്സ് നേതാക്കളായിരുന്ന ഡോ.സത്യപാല്‍, സെയ്ഫുദ്ദീന്‍ കിച്ച്‌ലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇരുവരും, ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച്‌ , 1919 ഏപ്രില്‍ 10ന്‌ അമൃത് സറില്‍ ഹര്‍ത്താലാചരിച്ചു.അമൃത് സറില്‍ ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന പ്രതിഷേധ റാലിക്കു നേരെ പോലീസ് നിറയൊഴിച്ചു. ഇതില്‍ രോഷകുലരായ ജനക്കൂട്ടം ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തീവെച്ചു.

  അക്രമങ്ങളില്‍ 5 യൂറോപ്യന്മാരും പോലീസ് വെടിവെപ്പില്‍ ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.ഏപ്രില്‍ 11 ന് തന്റെ സ്കൂളിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി അവരുടെ വീടുകളില്‍ എത്തിക്കാന്‍ ഏര്‍പ്പാടുചെയ്തതിനുശേഷം തിരികെ വീട്ടിലേക്കു പോവുകയായിരുന്ന മാര്‍ഷെല ഷേര്‍വുഡ് എന്ന മിഷണറി പ്രവര്‍ത്തകയെ ഒരു ഇടുങ്ങിയ വീഥിയില്‍ വച്ച്‌ കോപാക്രാന്തരായ ജനക്കൂട്ടം ആക്രമിച്ചു. സമീപവാസികളായ ആളുകള്‍ ആണ് അവരെ മരണത്തില്‍ നിന്നും രക്ഷിച്ചത്. ഈ സംഭവത്തില്‍ ഇന്ത്യാക്കാരോട് പ്രതികാരം ചെയ്യണമെന്ന് ജനറല്‍ ഡയര്‍ തീര്‍ച്ചപ്പെടുത്തി. ഇന്ത്യാക്കാര്‍ അവരുടെ ദൈവങ്ങളുടെ മുമ്ബില്‍ കുമ്ബിടുന്നു, ഒരു ബ്രിട്ടീഷ് സ്ത്രീ ഹിന്ദു ദൈവങ്ങളെപ്പോലയാണെന്നും ഇന്ത്യാക്കാര്‍ അവരുടെ മുന്നില്‍ തലകുനിക്കുന്നത് താന്‍ കാണിച്ചുതരാമെന്നുമായിരുന്നു ഡയര്‍ നടത്തിയ ഭീഷണി. എന്നാല്‍ ഡയറുടെ ഈ നീക്കത്തെ ഷേര്‍വുഡ് എതിര്‍ക്കുക തന്നെ ചെയ്തു.തൊട്ടടുത്ത ദിവസങ്ങളില്‍ അമൃത്സര്‍ നഗരം ഏറെക്കുറെ ശാന്തമായിരുന്നുവെങ്കിലും, പ്രാന്തപ്രദേശങ്ങളില്‍ അക്രമം തുടരുന്നുണ്ടായിരുന്നു. വിപ്ലവകാരികള്‍ തീവണ്ടിപ്പാതകള്‍ മുറിച്ചു, വാര്‍ത്താവിതരണസംവിധാനം തകരാറിലാക്കി. ഏപ്രില്‍ 13ന്‌ പഞ്ചാബില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു. നാലുപേരിലധികം കൂട്ടംകൂടുന്നതുപോലും നിരോധിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.