കാണാതായ പന്ത് അമ്പയറുടെ പോക്കറ്റില്‍!!

0
76

തെറ്റായ തീരുമാനങ്ങളാല്‍ ഈ ഐ.പി.എല്ലിലെ ശ്രദ്ധാകേന്ദ്രമായിരുന്നു അമ്പയര്‍മാര്‍. പലപ്പോഴും കളിയുടെ ഒഴുക്കിനെ അത് ബാധിക്കുകയും പല താരങ്ങളും ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ്ഇലവന്‍ പഞ്ചാബും തമ്മിലെ മത്സരത്തിലും അമ്പയര്‍മാര്‍ വാര്‍ത്തകളില്‍ ഇടം നേടി. അത് പക്ഷേ തെറ്റായ തീരുമാനത്തെ തുടര്‍ന്നായിരുന്നില്ല.

പന്ത് കാണാതായതും ഒടുവില്‍ അമ്പയറുടെ പോക്കറ്റില്‍ നിന്നു തന്നെ കണ്ടെത്തിയതുമായ രസകരമായ സംഭവമായിരുന്നു അത്. ആര്‍.സി.ബി ബാറ്റിങിന്റെ പതിനാലാം ഓവറിന് ശേഷമാണ് സംഭവം. സ്ട്രാറ്റജിക് ടൈം ഔട്ടില്‍ കളിക്കാര്‍ പിരിഞ്ഞു. സ്വാഭാവികമായും പന്ത് അമ്പയറുടെ കൈവശം എത്തുന്നു. എന്നാല്‍ ഇടവേളക്ക് ശേഷം ബാറ്റ്‌സ്മാനും ബൗളറും ഫീല്‍ഡര്‍മാരുമെല്ലാം സെറ്റായ ശേഷം നോക്കിയപ്പോഴാണ് പന്ത് കാണാനില്ലെന്ന് അറിയുന്നത്.ബൗളര്‍ അങ്കിത് രജപുതും നായകന്‍ അശ്വിനും പന്ത് എവിടെയെന്ന് അമ്പയറോട് ചോദിക്കുന്നു. അമ്പയര്‍മാരും അന്തംവിട്ട് നില്‍ക്കുന്നു. ഫീല്‍ഡ് അമ്പയര്‍മാര്‍ പരസ്പരം സംസാരിച്ചെങ്കിലും പന്ത് മാത്രം കണ്ടില്ല. ഒടുവില്‍ ഫോര്‍ത്ത് അമ്പയര്‍ പുതിയ സെറ്റ്‌ ബോളുകളുമായി എത്തി. ഇതിനിടെ ടെലിവിഷന്‍ പരിശോധിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ടൈം ഔട്ടിന് മുമ്പ് അമ്പയര്‍ ഓക്‌സെന്‍ഫോര്‍ഡ് മറ്റൊരു ഫീല്‍ഡ് അമ്പയറായ ശംസുദ്ദീന് കൈമാറുന്നു.അദ്ദേഹം അത് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നു. പക്ഷേ ടൈം ഔട്ടിന് ശേഷം ശംസുദ്ദീന് പന്ത് പോക്കറ്റിലാണെന്ന കാര്യം മറക്കുകയായിരുന്നു. പക്ഷേ സംഗതി ട്രോളന്മാര്‍ ഏറ്റെടുത്തതോടെ സംഭവം വൈറലായി. മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയം 17 റണ്‍സിനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.