രാജ്യം നാലാംഘട്ട തെരഞ്ഞെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

0
39

രാജ്യത്ത് നാലാം ഘട്ട തെരെഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും.ഒന്‍പത് സംസ്ഥാനങ്ങളിലെ എഴുപത്തിയൊന്ന് മണ്ഡലങ്ങളാണ് നാലാം ഘട്ടത്തില്‍ വിധിയെഴുതുക. ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡിഷ, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 71 മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്.
ഈ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ളവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുമ്ബോള്‍ മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പൂര്‍ത്തിയാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ മൂന്നു മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണത്തിനെത്തും. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടി അമേഠിയിലും റായ്ബറേലിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.