ഐ​​സി​​സി ടെ​​സ്റ്റ് ​​ചാമ്പ്യൻ പ​​ട്ടം ഇ​​ന്ത്യ​​ക്ക്

0
58

ഐ​​സി​​സി ടെ​​സ്റ്റ്ചാമ്പ്യന്‍​​ഷി​​പ്പ് ചെ​​ങ്കോ​​ല്‍ തു​​ട​​ര്‍​​ച്ച​​യാ​​യ മൂ​​ന്നാം വ​​ര്‍​​ഷ​​വും ടീം ​​ഇ​​ന്ത്യ​​ക്ക്. ഏ​​പ്രി​​ല്‍ ഒ​​ന്നി​​ന് ഐ​​സി​​സി ഒ​​ന്നാം റാ​​ങ്കി​​ല്‍ തു​​ട​​ര്‍​​ന്നാ​​ണ് ഇ​​ന്ത്യ ചാമ്പ്യൻ ​​പ​​ട്ടം നി​​ല​​നി​​ര്‍​​ത്തി​​യ​​ത്. ഇ​​തി​​ലൂ​​ടെ 6.92 കോ​​ടി രൂ​​പ ഇ​​ന്ത്യ​​ക്ക് ല​​ഭി​​ക്കും. ന്യൂ​​സി​​ല​​ന്‍​​ഡാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ലു​​ള്‍​​പ്പെ​​ടെ ഇ​​ന്ത്യ​​ന്‍ ടീം ​​ച​​രി​​ത്ര ടെ​​സ്റ്റ് പ​​ര​​മ്പര സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഐ​​സി​​സി സ്പി​​രി​​റ്റ് ഓ​​ഫ് ക്രി​​ക്ക​​റ്റ് പു​​ര​​സ്കാ​​രം കെ​​യ്ന്‍ വി​​ല്യം​​സ​​ണ്‍ ന​​യി​​ക്കു​​ന്ന ന്യൂ​​സി​​ല​​ന്‍​​ഡി​​നാ​​ണ്. ഐ​​സി​​സി ടെ​​സ്റ്റ് ​​ചാമ്പ്യന്‍​​ഷി​​പ്പ് ചെ​​ന്പോ​​ല്‍ ഒ​​രി​​ക്ക​​ല്‍​​ക്കൂ​​ടി ല​​ഭി​​ച്ച​​ത് ന​​മു​​ക്കെ​​ല്ലാ​​വ​​ര്‍​​ക്കും അ​​ഭി​​മാ​​ന​​ക​​ര​​മാ​​ണ്. ന​​മ്മു​​ടെ ടീം ​​മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്നു, ഒ​​ന്നി​​ല്‍ തു​​ട​​രാ​​നു​​ള്ള സ​​മ്മ​​ര്‍​​ദം​​കൂ​​ടി​​യാ​​ണി​​ത് – ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ വി​​രാ​​ട് കോ​​ഹ്‌​ലി ​പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ര​​ണ്ട് ത​​വ​​ണ​​യും ര​​ണ്ടാം സ്ഥാ​​ന​​ത്ത് ആ​​യി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മൂ​​ന്നാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ട്ടു. 104 പോ​​യി​​ന്‍റാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക്. ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ന്യൂ​​സി​​ല​​ന്‍​​ഡി​​ന് 108ഉം ഒ​​ന്നാ​​മ​​തു​​ള്ള ഇ​​ന്ത്യ​​ക്ക് 116ഉം ​​പോ​​യി​​ന്‍റാ​​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.