കേരളത്തിൽ രണ്ടു ദിവസം കനത്ത മഴ

0
64

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്നു. തമിഴ്‍നാട് തീരത്തേക്ക് ചുഴലിക്കാറ്റ് അടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം ചുഴലിക്കാറ്റിന്‍റെ പരിധിയില്‍ വരില്ല. പക്ഷേ, രണ്ട് ദിവസം കേരളത്തില്‍ കനത്ത മഴയ്‍ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തമിഴ്‍നാട്ടിലേക്ക് തിരിക്കാതെ കാറ്റ് ദിശമാറിപ്പോകുകയാണിപ്പോള്‍. കേരളത്തില്‍ പരമാവധി 60 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീഴുമെന്നാണ് കരുതുന്നത്. കടലില്‍ 155 കിലോമീറ്റര്‍ വരെയാണ് ചുഴലിക്കാറ്റിന്‍റെ വേഗത. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ റൊപ്പം കൊണ്ട ന്യൂനമർദ്ദം ശ്രീലങ്കയിലെ ട്രിങ്കോ മാലിയിൽ നിന്ന് 750 കിലോമീറ്ററും ആന്ധ്ര പ്രദേശിൽ നിന്ന് 1265 കിലോ മീറ്റർ തെക്ക് കിഴക്ക് മാറിയുമാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.