തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; പാര്‍ട്ടി ചിഹ്നം പതിച്ച മുണ്ടും ഷര്‍ട്ടും ചെരുപ്പും

0
55

തെരഞ്ഞെടുപ്പ് പര്യടനവും പ്രചാരണ പ്രവര്‍ത്തനങ്ങളും വൈവിധ്യവത്കരിച്ച്‌ ഓരോ മുന്നണിയും മുന്നേറുന്നതിനൊപ്പം വിപണിയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങുകയാണ്. തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മുണ്ടും ഷര്‍ട്ടും, ചെരുപ്പുമാണ് ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും നെല്‍ക്കതിര്‍ അരിവാളും കരഭാഗത്ത് ആലേഖനം ചെയ്ത കൈത്തറി മുണ്ടുകള്‍ വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുക യാണ്. മുണ്ടിന്റെ പടം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ ഡിമാന്റാണെന്നും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഉല്പാദിപ്പിക്കുന്ന മുണ്ടും ഷര്‍ട്ടും മലബാര്‍ മേഖലയിലാണ് ആദ്യമെത്തിയത്. അതുപോലെ തന്നെയാണ് ചെരിപ്പും താമരയും കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും പതിച്ച ചെരിപ്പുകള്‍ക്കും ആവശ്യക്കാരെറെയാണ്. സ്ഥാനാര്‍ഥികള്‍ പ്രചാരണപരി പാടികളില്‍ പരസ്പരം മത്സരിച്ച്‌ മുന്നേറുമ്പോള്‍ വിപണിയും അതിനൊത്ത് ചുവട് വെയ്ക്കുന്നത് പുത്തന്‍ പ്രവണതയാണ്. നാടും നഗരവും വ്യത്യാസമില്ലാതെ വസ്ത്രങ്ങളും ചെരിപ്പുകളും യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.