ഡോ.ബാബു പോള്‍ അന്തരിച്ചു

0
64

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലായിരുന്നു ജനനം. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എന്‍ജിനീയറിംങ്ങ് കോളെജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും നേടി.1964 ല്‍ ഐ.എ.എസില്‍ പ്രവേശിച്ചു.ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കലക്ടറുമായി 08-09-1971 മുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 26-01-1972 മുതല്‍ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു.ബാബുപോള്‍ എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.