വി​ഷു​വി​നെ വ​ര​വേ​റ്റ് പ​ട​ക്ക​വി​പ​ണി

0
65

വി​ഷു​വി​നെ വ​ര​വേ​റ്റ് പ​ട​ക്ക​വി​പ​ണി. എ​ല്ലാ​വ​ര്‍​ഷ​വും പു​തി​യ​തെ​ന്തെ​ങ്കി​ലും ക​രു​തി​വ​യ്ക്കാ​റു​ള്ള വി​പ​ണി​യി​ല്‍ ഇ​ത്ത​വ​ണ താ​രം ആ​റു​മി​നി​ട്ടി​ലേ​റെ ക​ത്തു​ന്ന പൂ​ക്കു​റ്റി​യും നി​ല​ച​ക്ര​ത്തി​ന്‍റെ പു​തി​യ അ​വ​താ​ര​വു​മാ​ണ്. അ​ര​മീ​റ്റ​ര്‍ ഉയരമു​ള്ള പൂ​ക്കു​റ്റി​ക്ക് ഒ​ന്നി​ന് അ​ഞ്ഞൂ​റ് രൂ​പ​യാ​ണ് വി​ല. ക​ത്തി​ക്കുമ്പോ​ള്‍ പൊ​ള്ള​ലേ​ല്‍​ക്കി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല കൈയി​ല്‍ അ​ല്‍​പ്പം ത​ണു​പ്പും കി​ട്ടും. പ​ത്ത് രൂ​പ മു​ത​ല്‍ ആ​യി​രം രൂ​പ വ​രെ​വി​ല​യു​ള്ള പ​ട​ക്ക​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ ഉ​ണ്ട്. കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടു​കൂ​ടി​യ പ​ട​ക്ക​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. പ​തി​വു​പോ​ലെ ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടു​ന്ന പ​ട​ക്ക​ത്തി​ന് യു​വാ​ക്ക​ളും ‘ക​ത്തി​ക്കു​ന്ന’ ഇ​ന​ങ്ങ​ള്‍​ക്ക് കൊ​ച്ചു​കു​ട്ടി​ക​ളു​മാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ .അ​ത്താ​ണി​ക്ക​ല്‍ അ​യ്യ​ന്‍​സ് വേ​ള്‍​ഡ് പ​ട​ക്ക​വി​പ​ണി​യി​ല്‍ ഇ​ത്ത​വ​ണ​യും പ​തി​വു​പോ​ലെ തി​ര​ക്കാ​ണ്. ര​ണ്ടു​വ​ര്‍​ഷ​മാ​യി വി​പ​ണി​യി​ലു​ള്ള പു​ലി​മു​രു​ക​ന്‍ ഡി​ജി​റ്റ​ല്‍ പ​ട​ക്ക​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ​യു​ണ്ടാ​യി​രു​ന്ന ഒ​ടി​യ​ന്‍ പ​ട​ക്ക​ങ്ങ​ള്‍​ക്ക് പ​ഴ​യ ഡി​മാ​ന്‍ഡി​ല്ല. ഡി​ജി​റ്റ​ല്‍ പ​ട​ക്ക​ങ്ങ​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ.ഇ​തോ​ടൊ​പ്പം അ​യ്യ​ന്‍​സ് സ്പെ​ഷ​ല്‍ കി​റ്റു​ക​ളും ഉ​ണ്ട്. 1200 രൂ​പ​യാ​ണ് വി​ല. അ​പ​ക​ട​ര​ഹി​ത​വും പു​ക കു​റ​ഞ്ഞ​തു​മാ​യ ഐ​റ്റ​ങ്ങ​ള്‍ ആ​ണ് കു​ട്ടി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.വീ​ര്യം കു​റ​ഞ്ഞ ഇ​ന​മാ​ണി​ത്. അ​തി​നാ​ല്‍ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ളു​ണ്ടാ​വി​ല്ല. ടി​ന്നി​ല​ട​ച്ച ഇ​ന​ങ്ങ​ളാ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. ഒ​രു ടി​ന്നി​ല്‍ നാ​ലെ​ണ്ണ​മു​ണ്ടാ​കും. ഇ​വ ക​ത്തി​ക്കു​മ്പോ​ള്‍ വ​ര്‍​ണ​പ്ര​പ​ഞ്ച​മാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ടു​ക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.