ഏഴ് സീറ്റില്‍ ജയം ഉറപ്പിച്ച്‌ സിപിഎം

0
47

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറുമെന്ന് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. ബൂത്ത് തലങ്ങളില്‍ തയാറാക്കിയ കണക്കുകള്‍ പരിശോധിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ വിലയിരുത്തലിലെത്തിയത്. നാല് സീറ്റില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ജയസാധ്യതയുണ്ടെന്നും സിപിഎം കണക്കുകൂട്ടുന്നു.കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം, ആലത്തൂര്‍, ആറ്റിങ്ങല്‍, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ഇടത് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കനത്ത പോരാട്ടം നടന്ന പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര മണ്ഡലങ്ങളില്‍ വിജയം ലഭിച്ചേക്കുമെന്നും സിപിഎം കരുതുന്നുണ്ട്. ഈ മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം നടന്നുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍.അതേസമയം വയനാട്, മലപ്പുറം മണ്ഡലങ്ങളില്‍ ഇടതു മുന്നണി പരാജയം സമ്മതിച്ചു കഴിഞ്ഞു. ഈ രണ്ടു മണ്ഡലങ്ങളില്‍ പ്രതീക്ഷ വയ്ക്കേണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിച്ചുവെന്ന തെരഞ്ഞെടുപ്പ് വിശകലനങ്ങളൊക്കെ സിപിഎം തള്ളിക്കളയുകയാണ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബിജെപി കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെങ്കിലും അക്കൗണ്ട് ഇത്തവണയും തുറക്കില്ലെന്നാണ് സിപിഎം കരുതുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതികൂലമായി വരുന്ന ഘടകങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും മികച്ച പോരാട്ടം നടത്താന്‍ മുന്നണിക്ക് കഴിഞ്ഞുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.