കള്ളവോട്ടിനെത്തിയ സിപിഎം പ്രവര്‍ത്തക തലകറക്കം അഭിനയിച്ചു വീണു

0
66

ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​യെ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ കൈ​യോ​ടെ പി​ടി​കൂ​ടി​യ​പ്പോ​ള്‍ ത​ല​കറക്കം അഭിനയിച്ച്‌ വീണ് തലപൊട്ടി. വോ​ട്ടെ​ടു​പ്പ് ദി​വ​സമായ ഏപ്രില്‍ 23ന് കു​റ്റ്യാ​ട്ടൂ​രി​ലായിരുന്നു സം​ഭ​വം.കു​റ്റ്യാ​ട്ടൂ​ര്‍ ത​ണ്ട​പ്പു​റം എ​എ​ല്‍​പി സ്കൂ​ളി​ലെ 170-ാം ന​ന്പ​ര്‍ ബൂ​ത്തി​ലെ വോ​ട്ട​റാ​ണ് 174-ാം ന​ന്പ​ര്‍ ബൂ​ത്തി​ലെ വേ​ശാ​ല ലോ​വ​ര്‍ പ്രൈ​മ​റി സ്കൂ​ളി​ല്‍ ക​ള്ള​വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. ഇ​ത് യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെട്ടു.ഇവര്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ യു​വ​തി വ​രാ​ന്ത​യി​ല്‍ ത​ല​ക​റ​ക്കം അ​ഭി​ന​യി​ച്ച്‌ കു​ഴ​ഞ്ഞു​വീ​ണു. വീഴ്ച അ​ബ​ദ്ധത്തില്‍ സ്കൂള്‍ മുറ്റത്തേക്ക് ആയതിനാലാണ് തലപൊട്ടി ചോരയൊലിച്ചത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ തലയില്‍ ഏഴ് തുന്നലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.