മമ്മൂട്ടിയ്ക്ക് ഞാന്‍ മോഹന്‍ലാലിനെ കണ്ടതിലുളള ഹുങ്ക്; മമ്മൂട്ടിക്കെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം

0
119

എറണാകളം മണ്ഡലത്തിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ചവരെന്ന നടൻ മമ്മൂട്ടിയുടെ പരാമർശം അപക്വമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. മമ്മൂട്ടിയെ പോലെയുളള ഒരു മുതിർന്ന താരം അത്തരത്തിൽ പറയാൻ പാടില്ലായിരുന്നുവെന്ന് കണ്ണന്താനം വിമർശിച്ചു. താൻ മോഹൻലാലിനെ മാത്രം കണ്ടതിലുളള ഹുങ്കായിരിക്കാം മമ്മൂട്ടിയുടെ പരാമർശത്തിന് പിന്നിലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.

മമ്മൂട്ടി ഒരു സീനിയർ നടനാണ്. പത്തു നാൽപ്പതുവർഷമായി ഹീറോയായിരിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാം ഇവിടെ മൂന്ന് സ്ഥാനാർത്ഥികളുണ്ടെന്ന്്. രണ്ടു സ്ഥാനാർത്ഥികളെ പിടിച്ചുനിർത്തി, അവർ രണ്ടുപേരും കൊളളാമെന്നു പറയുന്നത് ശരിയല്ല. ഉത്തരവാദിത്വമുളള സ്ഥാനത്ത് ഇരിക്കുന്ന ഒരു നടൻ ഇങ്ങനയൊക്കേ പറയുന്നത് മോശമാണെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

അദ്ദേഹത്തെ കാണാൻ പോകാതിരുന്നതാകാം പ്രശ്നം. താൻ മോഹൻലാലിനെ കാണാൻ പോയി. മോഹൻലാലിനെ കാണാൻ പോയ താൻ അദ്ദേഹത്തെ മമ്മൂട്ടിയെ കാണാൻ പോയില്ല. അതിൽ അദ്ദേഹത്തിന് ഒരു ഹുങ്ക് കാണുമായിരിക്കാമെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തിയായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.