ആലുവയില്‍ മൂ​ന്നു വ​യ​സു​കാ​ര​ന്‍ മരിച്ച സംഭവം: അ​ച്ഛ​നെ അറസ്റ്റ് ചെയ്തു

0
74

മാതാപിതാക്കളുടെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ മൂ​ന്നു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ച്ഛ​നും അ​റ​സ്റ്റി​ല്‍. മെ​ട്രോ​യാ​ര്‍​ഡി​ലെ ക​മ്ബ​നി​യി​ല്‍ ഡ്രൈ​വ​റാ​യ ഷാ​ജി​ത് ഖാ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു.ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന കു​ട്ടി വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ഒമ്പ​തോ​ടെ​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ഏ​റ്റെ​ടു​ക്കാ​ന്‍ ആ​രു​മി​ല്ലാ​തി​രു​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഏ​ലൂ​രി​ലെ സു​മ​ന​സു​ക​ള്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കേ​റ്റ ശ​ക്ത​മാ​യ ആ​ഘാ​തമാണ് കുട്ടിയുടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യതെന്ന് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന പോ​സ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.