അഭയ കേസില്‍ ഇന്ന്​ ഹൈക്കോടതി വിധി​ പറയും

0
32

കൊച്ചി സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ സി.ബി.ഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന്​ ഹൈക്കോടതി വിധി പറയും. രാവിലെ ജസ്റ്റിസ്‌ സുനില്‍ തോമസിന്‍റെ ബെഞ്ച് ആണ് വിധി പറയുന്നത്ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരോട് വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും, രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരക്കലും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണു വിധി.കൂടാതെ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്​.പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരെ പ്രതി മൈക്കിള്‍ നല്‍കിയ അപ്പീലിലുമാണ് വിധി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.