43 വോ​ട്ടു​ക​ള്‍ അ​ധി​കം ക​ണ്ടെ​ത്തി​യ ക​ള​മ​ശേ​രി​യി​ലെ ബൂ​ത്തി​ല്‍ റീ​പോ​ളിം​ഗ് 30ന്

0
83

വോ​ട്ടു​ക​ളി​ല്‍ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ ക​ള​മ​ശേ​രി​യി​ലെ 83-ാം നമ്പർ ബൂ​ത്തി​ല്‍ 30-ന് ​റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 83-ാം നമ്പർ ബൂ​ത്തി​ല്‍ യ​ഥാ​ര്‍​ഥ വോ​ട്ടു​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​പ്പോ​ള്‍ മെ​ഷീ​നി​ല്‍ 43 വോ​ട്ടു​ക​ള്‍ അ​ധി​കം കാ​ണി​ച്ചി​രു​ന്നു. വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ആ​കെ വോ​ട്ടി​ന്‍റെ എ​ണ്ണം എ​ടു​ക്കുമ്പോഴാണ് ​ വ്യ​ത്യാ​സം ക​ണ്ട​ത്. ഇ​തോ​ടെ മൂ​ന്നു മു​ന്ന​ണി​യി​ലേ​യും പ്ര​തി​നി​ധി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. സ്ഥ​ല​ത്തെ​ത്തി​യ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​രി​ശോ​ധി​ച്ച്‌ ഇ​തു സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രു സ്ഥ​ല​ത്ത് സൂ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​കെ 215 വോ​ട്ട​ര്‍​മാ​രാ​ണ് ക​ള​മ​ശേ​രി 83-ാം നമ്പർ ബൂ​ത്തി​ല്‍ പോ​ള്‍ ചെ​യ്ത​ത്. അ​വ​സാ​നം എ​ണ്ണി​യ​പ്പോ​ള്‍ 258 വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്ത​താ​യാ​ണ് കാ​ണി​ച്ച​ത്. മോ​ക് പോ​ളി​ലെ വോ​ട്ടു​ക​ള്‍ മാ​റ്റാ​തെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​താ​ണ് ഈ ​അ​ധി​ക വോ​ട്ടു​ക​ള്‍​ക്കു കാ​ര​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.