വെസ്റ്റ് നൈൽ പനി ; അറിഞ്ഞിരിക്കാം കാരണങ്ങൾ ..

0
54

വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ആറു വയസ്സുകാരൻ മുഹമ്മദ് ഷാൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഒരാഴ്ചയോളം കോടിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കിടന്ന ശേഷമാണ് കുട്ടി മരിച്ചത്.വെസ്റ്റ് നൈൽ പനിക്ക് ചികിത്സയേക്കാൾ മുന്കരുതലാണ് ആവശ്യം.എന്താണ് വെസ്റ്റ് നൈൽ പനിയെന്നും പ്രതിരോധ മാര്ഗങ്ങള് എന്തൊക്കെയെന്നും രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം…

എന്താണ് വെസ്റ്റ് നൈൽ..

കൊതുക് പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ. വൈറസ് ബാധിച്ച ക്യൂലസ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. എന്നാൽ ഇത് മനുഷ്യരിൽ നിന്നും മനുഷ്യനിലേക്ക് പകരുകയില്ല. കൊതുകു കടിയിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. അതിനാൽ കൊതുക് നശീകരണമാണ് ഈ അസുഖത്തെ മറികടക്കാനുള്ള പ്രതിരോധ മാർഗം. ഈ രോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍ കൊതുക് നശീകരണം തന്നെയാണ്. കൊതുക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്. പക്ഷികളിൽ നിന്നാണ് കൊതുകുകളിലൂടെ വെസ്റ്റ് നൈല്‍ വൈറസ് വ്യാപിക്കുന്നത്.

വെസ്റ്റ് നൈൽ രോഗ ലക്ഷണങ്ങൾ

സാധാരണ വൈറൽ പനിക്ക് ഉണ്ടാവുന്ന തരത്തിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ.2016 ൽ ആലപ്പുഴയിലാണ് ആദ്യമായി വെസ്റ്റ് നൈൽ പണി ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ഭയക്കേണ്ടതില്ല വെസ്റ്റ് നൈലിനെ

സാധാരണയായി വെസ്റ്റ് നൈല്‍ വൈറസ് ബാധ അധികം അപകടകാരിയല്ല. ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് വെസ്റ്റ് നൈൽ വൈറസ് ബാധ. എന്നാൽ ഡയബറ്റിക് പേഷ്യൻസ് , കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്നി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ വൈറസ് ബാധ അത്ര എളുപ്പത്തിൽ ചികിൽസിച്ച് മാറ്റാൻ സാധിക്കില്ല. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങള്‍ ഉള്ളവരില്ലും രോഗം മൂര്‍ച്ഛിക്കാം. ഇത്തരക്കാരിൽ മരണം വരെ സംഭവിച്ചേക്കാമെന്നും അധികൃതർ അറിയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.