വയനാടും വടകരയുമില്ല ; കോൺഗ്രെസ്സിന്റെ പുതിയ പട്ടിക ഇന്ന്

0
101

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയും സ്ഥാനാര്‍ത്ഥികളായി ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. ഇന്നലെ രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വയനാടിന്റെയും വടകരയും കാര്യത്തില്‍ അന്തിമ താരുമാനമായിട്ടില്ല. . ഇരു സീറ്റിലെയും പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചിരുന്നു.എന്നാല്‍ അന്തിമ പ്രഖ്യാപനം വന്നിരുന്നില്ല. വടകരയില്‍ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് നേതാക്കള്‍ ഇന്നലെ കെ.മുരളീധരന്റെ പേരിലേക്ക് എത്തുകയായിരുന്നു.മുസ്ലിം ലീഗും ആര്‍.എം.പിയും കൂടി സമ്മര്‍ദ്ദം ചെലുത്തിയതോടെ കെ. മുരളീധരന്‍ സന്നദ്ധത അറിയിക്കുകയും ഹൈക്കമാന്‍ഡിന് പേരു കൈമാറുകയും ചെയ്തിരുന്നു. എ ഗ്രൂപ്പിന്റെ ഉറച്ച നിലപാടിനെ തുടര്‍ന്ന് ടി. സിദ്ദിഖിനെ വയനാട് സീറ്റിലേക്കും ഉറപ്പിച്ചിരുന്നു. ഇരു സീറ്റുകളും സംബന്ധിച്ച പട്ടിക നിലവില്‍ ഹൈക്കമാന്‍ഡിന്റ പക്കലുണ്ട്. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം രാത്രിയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കേരളത്തിലെ രണ്ടു സീറ്റുകള്‍ കൊപ്പം മഹാരാഷ്ട്രയിലെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.