വയനാട്ടിൽ രാഹുലെങ്കിൽ ബി ജെ പി യുമായി സംഘടിക്കാൻ ബി ഡി ജെ എസ്

0
85

 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയാൽ മണ്ഡലം ബിജെപിയുമായി വെച്ചു മാറാൻ തയ്യാറാണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. വയനാട്ടിൽ എതിരാളി ആരായിരിക്കുമെന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തൂ. സീറ്റ് മാറ്റം സംബന്ധിച്ച് ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുൽ ഗാന്ധി എത്തുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിൽ വയനാട്, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുൽ മത്സരിക്കാനെത്തിയാൽ തുഷാര്‍ വെള്ളാപ്പള്ളി തന്നെ തൃശ്ശൂരിൽ സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, വയനാട്, തൃശ്ശൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആലത്തൂരിൽ ടി വി ബാബു, ഇടുക്കിയിൽ ബിജു കൃഷ്ണൻ, മാവേലിക്കരിയൽ തഴവ സഹദേവൻ എന്നിവര്‍ മത്സരിക്കുമെന്നാണ് സൂചന. എന്നാൽ തൃശ്ശൂരിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.