വയനാടിനെ ലക്ഷ്യം വെച്ച് കെ സി വേണുഗോപാൽ

0
96

വയനാട്ടില്‍ ഹൈക്കമാന്റ് നോമിനിയായി പറന്നിറങ്ങാനൊരുങ്ങി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.വയനാട്ടില്‍ ടി.സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയായി കെ.പി.സി.സി പ്രഖ്യാപിച്ചതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രചരണം ഉയര്‍ന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറികൂടിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം സ്ഥിരീകരിക്കുകയും സിദ്ദിഖിനോട് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഹുല്‍ഗാന്ധിക്കു വേണ്ടി സന്തോഷത്തോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിയുകയാണെന്ന് സിദ്ദിഖും വ്യക്തമാക്കി. എന്നാല്‍ രാഹുല്‍ഗാന്ധി മാത്രം വയനാടിന്റെ കാര്യത്തില്‍ മനസ് തുറന്നില്ല.രാഹുല്‍ഗാന്ധിയുടെ മനസറിയാതെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയാണെന്നു പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിക്കും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്കും സ്വാഗതം ചെയ്ത രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്റില്‍ രോഷം ശക്തമാണ്. ഇതറിഞ്ഞ ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞിരുന്നു.കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് വയനാട്ടില്‍ സിദ്ദിഖിനെയും വടകരയില്‍ കെ. മുരളീധരനെയും കെ.പി.സി.സി പ്രഖ്യാപിച്ചത്. ഇതോടെ എ.ഐ.സി.സിയുടെ പതിനാലാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ 293 സ്ഥാനാര്‍ത്ഥികളൊണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.