വയനാട്ടിലും ഇടുക്കിയിലും വാഹനാപകടം ; അഞ്ച് മരണം

0
57

വയനാട്ടിലെ വൈത്തിരിയിലും ഇടുക്കി കട്ടപ്പനയിലും വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.വൈത്തിരിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം തിരൂർ സ്വദേശികളായ 3 പേർ മരിച്ചു.താനാളൂര്‍ ഉരുളിയത്ത് കഹാര്‍, തിരൂര്‍ പൊന്മുണ്ടം പന്നിക്കോറ സൂഫിയാന്‍, താനാളൂര്‍ തോട്ടുമ്മല്‍ സാബിര്‍ എന്നിവരാണു മരിച്ചത്.പരുക്കേറ്റ ഷമീം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ഇവര്‍ ബംഗളൂരുവില്‍നിന്നു മലപ്പുറത്തേക്ക് കാറിൽ പോകുന്ന വഴിയാണ് അപകടമുണ്ടായത്.എട്ടേകാലോടെ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിൽ കോഴിക്കോട് മൈസൂരു ദേശീയ പാതയിലാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നു വരികയായിരുന്നു ടിപ്പർ ലോറി.കട്ടപ്പനയ്ക്കു സമീപം വെള്ളയാംകുടിയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു.മുളകരമേട് സ്വദേശികളായ തോട്ടുങ്കൽ രാജു, മണിയൻകുളത്ത് ഏലമ്മ എന്നിവരാണു മരിച്ചത്. രാവിലെ എട്ടോടെ അടിമാലി–കുമളി ദേശീയപാതയിലായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.