രണ്ടര സെന്ററിൽ നിന്നും രണ്ടര ഏക്കർ ; മാതൃകയാണ് ഈ കർഷകൻ

0
115

രണ്ടര സെന്റ് ഭൂമി മാത്രം മാതാപിതാക്കളിൽ നിന്നും കിട്ടി നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസവുമായിട്ട് ജീവിതം തുടങ്ങിയ റോബിൻസൺ എന്ന കർഷകനെ പരിചയപ്പെടുത്തുകയാണ് വിജയൻ ഐ പി എസ്.നാട്ടിൽ അധികം കൊട്ടിയാഘോഷിക്കപ്പെടാത്ത ഒരു കർഷകനെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ചതുമായ വിവരം സോഷ്യൽ മീഡിയ വഴിയാണ് വിജയൻ ഐപിഎസ് പങ്കിട്ടത്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ് ;

ഞാൻ ഇന്നൊരു കൊട്ടിഘോഷിക്കപ്പെടാത്ത ഒരു ഹിറോയെ കണ്ടു. റോബിൻസൺ എന്നാണ് പേര്. കേവലം രണ്ടര സെന്റ് ഭൂമി മത്രം മാതാപിതാക്കളിൽ നിന്നും കിട്ടി നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസവുമായിട്ട് ജീവിതം തുടങ്ങിയ റോബിൻസൺ.ഇന്ന് സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃക ആണ് നമുക്കെല്ലാം…
രണ്ടര സെന്റ് ഭൂമിയിൽ നിന്നും അദ്ദേഹം കഷ്ടപ്പെട്ട് വളരെ വിലപിടിപ്പുള്ള രണ്ടര ഏക്കറോളം ഭൂമി സ്വന്തമായി വാങ്ങിച്ചു ഏകദേശം ആറേഴുഏക്കറോളം സ്ഥലം പാട്ടത്തിനു എടുത്തു എല്ലാവിധ കൃഷികളും നടത്തുന്നുണ്ട്. അതിനകത്ത് റോബിൻസൺ എന്നോട് വെറ്റിലകൊടിയുടെ സ്ഥലത്തു പോയിട്ടു പറഞ്ഞു .”ഇതുമാത്രം നോക്കി വളർത്തിയാൽ ചുരുങ്ങിയത് ഒരു പതിനായിരം രൂപ വരെ ആഴ്ചയിൽ കിട്ടുമെന്ന്”.അതു കൂടാതെ അവിടെ പലതരം രാസവളങ്ങളും അതുപോലെ പ്രകൃതിയേയും മനുഷ്യനെയും നശിപ്പിക്കുന്ന യാതൊരു കീടനാശിനികലും ഉപയോഗിക്കുന്നില്ല.റോബിൻസൺ മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്നു. അതും തിരുവനന്തപുരത്തിന്റെ ഹൃദയത്തിന്റെ നടുക്ക് അതു നമുക്ക് അവിശ്വസനീയമായി തോന്നാം. കൃഷി നഷ്ടമാണ്, കൃഷികൊണ്ട്‌ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പലപ്പോഴും പലരും പറയുകയും ചിന്തിക്കുകയും ചെയ്യാറുണ്ട്.ഞാൻ ഏകദേശം ഒരു മണിക്കൂർ നേരം റോബിൻസണിന്റെ കൃഷിയിടത്തിലെല്ലാം സമയം ചിലവഴിച്ചപ്പോൾ ഏറ്റവും ചുരുങ്ങിയത് ഒരു പത്ത് പ്രാവശ്യം എങ്കിലും റോബിൻസൺ നന്ദിയോടെ പറയുന്നത് ഞാൻ എത്ര ഭാഗ്യവാൻ ആണ് സർ.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.