തുഷാറിനായി പ്രചണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി

0
78

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെളളാപ്പള്ളി മത്സരിക്കരുതെന്ന് ആവര്‍ത്തിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിച്ചാലും പ്രചരണത്തിന് ഇറങ്ങില്ല . എസ്.എന്‍.ഡി.പി ഭാരവാഹികള്‍ മത്സരിക്കുകയാണെങ്കില്‍ ഭാരവാഹിത്വം രാജിവെച്ച് മത്സരിക്കുന്നതാണ് അഭികാമ്യം.ശരിദൂരത്തിലൂടെ മുന്നോട്ട് പോകണമെന്നതാണ് വ്യക്തിപരമായ നിലപാടെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.

കെ.സി വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് പേടിച്ച് പിന്മാറിയതാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മത്സരിച്ചാൽ പരാജയപ്പെടും. അടൂർ പ്രകാശ് ആലപ്പുഴയിൽ മത്സരിച്ചാൽ ജയിക്കില്ല. ആലപ്പുഴയിൽ ആരിഫിന് ജനങ്ങളുടെ പിന്തുണയുണ്ട. ഇപ്പോഴേ ജയിച്ചുകഴിഞ്ഞു. ആനയോട് ഏലി മത്സരിക്കുന്നത് പോലെയാണ് ആരിഫിനോട് വേണുഗോപാൽ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.