വടകരയിൽ മത്സരിക്കാൻ ബിന്ദുവിന് പേടിയോ ?

0
53

കോൺഗ്രെസ്സിൽ അനിശ്ചിത്വം തുടരുന്നു. അതിനിടയിൽ വടകര മണ്ഡലത്തിൽ മത്സരിക്കാൻ ആരും തയാറാകാത്തതാണ് പാർട്ടിയെ കുഴപ്പിക്കുന്നത്.ബിന്ദു കൃഷ്നയോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവസാധ്യം നിരസിക്കുകയായിരുന്നു.വടകരയിൽ ഇടതിന്റെ കരുത്തനായ നേതാവ് പി ജയരാജൻ ആണ് എതിർ സ്ഥാനാർത്ഥി.വടകരയിൽ യു ഡി എഫിന് ആർ എം പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വടകര മണ്ഡലത്തിൽ മത്സരിക്കാൻ കൊണ്ഗ്രെസ്സ് നേതാക്കൾ തയാറാവുന്നില്ല.എന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന പി ജയരാജന് വൻ ജനപിന്തുണയാണ് ലഭിക്കുകയെന്ന് കോൺഗ്രെസ്സിനറിയാം . അതിനാലാണ് നേതാക്കൾ ഉൾവലിയുന്നതെന്നാണ് സൂചന. തന്നെ ഇല്ലാതാക്കാൻ വരെ ശ്രമിച്ച ആർഎസ്എസിന്‍റെ സുപ്രധാന നേതാക്കളെയും പ്രവർത്തകരെയും വരെ സിപിഎമ്മിൽ എത്തിക്കാൻ കഴിഞ്ഞത് ജയരാജന്‍റെ അസൂയാവഹമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ സെക്രട്ടറിയെന്ന പദവിയിലിരിക്കുമ്പോഴും കണ്ണൂരിലെ സഖാക്കൾക്ക് ഒരു കൈയകലത്തിലുള്ള നേതാവാണ് ജയരാജൻ. ഇത്തരമൊരു നേതാവിനെ ഭയക്കുന്നതിൽ അതിശയമൊന്നുമില്ല .വടകര മണ്ഡലം ജയരാജന് ഉള്ളത് തന്നെയാണ്.എന്നാൽ ബിന്ദു കൃഷ്ണ പിന്മാറിയതോടെ വടകരയില്‍ അഡ്വ. പ്രവീണ് കുമാറിനേയും, സജീവ് മാറോളിയേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.