‘ടോം വടക്കനെ ബി ജെ പിയും ചതിച്ചു ‘

0
137

തൃശൂരില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന ടോം വടക്കന് സീറ്റ് പ്രഖ്യാപിക്കാതെ ബിജെപിയുടെ ഒന്നാം സ്ഥാനാര്‍ഥി പട്ടിക. കേന്ദ്ര മന്ത്രി ജെപി നദ്ദ ഇന്ന് വൈകീട്ട് പ്രഖ്യാപിച്ച ലിസ്റ്റില്‍ ടോം വടക്കന് സീറ്റില്ലെന്ന് വ്യക്തമായി. കോണ്‍ഗ്രസ് വക്താവായിരുന്ന ടോം വടക്കന്‍ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായ ബിജെപിയില്‍ ചേര്‍ന്നത്. ഒരു ഉപാധിയും ഇല്ലാതെയാണ് ബിജെപിയില്‍ ചേര്‍ന്നത് എന്ന് പറഞ്ഞ വടക്കന്‍ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടോം വടക്കന് ബിജെപി സീറ്റ് വാഗ്‌ദാനം ചെയ്തിട്ടില്ലെന്ന് പി.എസ് ശ്രീധരൻ പിള്ളയും പറഞ്ഞിരുന്നു. കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . കോണ്‍ഗ്രസില്‍ നിന്ന് തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ടോം വടക്കന്‍ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു തവണ പോലും ടോം വടക്കന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.ടോം വടക്കനെ തൃശൂരിലോ ചാലക്കുടിയിലോ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നായിരുന്നു വടക്കന്‍ നിലപാട് എടുത്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.