സ്ഥാനര്‍ത്ഥി നിര്‍ണ്ണയം ഉണ്ടാക്കിയ പൊല്ലാപ്പ് അടങ്ങിയില്ലെങ്കിലും ചാഴികാടന്‍ പ്രചരണം തുടങ്ങി

0
43

സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ കോട്ടയത്ത് പ്രചരണം തുടങ്ങി. കെ.എം മാണിയെ സന്ദര്‍ശിച്ച ശേഷമാണ് പ്രചരണം തുടങ്ങിയത്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പി.ജെ ജോസഫ് നടത്തുന്ന നീക്കങ്ങള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് പ്രചരണം ആരംഭിക്കാന്‍ മാണി നിര്‍ദേശം നല്‍കിയത്.

സീറ്റ് തോമസ് ചാഴികാടന് നല്കിയതില്‍ ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വന്നു. ഇപ്പോഴും സീറ്റിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ യു.ഡി.എഫുമായി പി.ജെ ജോസഫ് നടത്തികൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ക്കെല്ലാം തടയിടാനാണ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടനോട് പ്രചരണം ആരംഭിക്കാന്‍ കെ.എം മാണി നിര്‍ദ്ദേശിച്ചത്.

മാണിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി ഉടന്‍ തന്നെ തോമസ് ചാഴികാടന്‍ പ്രചരണവും ആരംഭിച്ചു. ജോസഫിന്റെ അടക്കം പിന്തുണ തോമസ് ചാഴിക്കാടന് ഉണ്ടാകുമെന്ന് മാണി പറഞ്ഞു. യു.ഡി.എഫ് മുന്‍കൈ എടുത്ത് ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തിയാലും പ്രചരണം ആരംഭിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന നടപടി ഒഴിവാക്കാനാണ് മാണി ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.