തോമസ് ചാഴിക്കാടനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ്

  0
  81

  കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ്. തോമസ് ചാഴിക്കാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി പിന്തുണ തേടി. പത്ത് മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയില്‍ പി.ജെയുടെ പിന്തുണ ഉറപ്പിച്ചാണ് തോമസ് ചാഴിക്കാടന്‍ മടങ്ങിയത്.

  രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കൂടിക്കാഴ്ച. താന്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിത്വം നേടിയെടുത്ത തോമസ് ചാഴിക്കാടനെ നിറപുഞ്ചിരിയോടെയാണ് പി.ജെ ജോസഫ് വീട്ടിലേക്ക് സ്വാഗതം ചെയ്തത്. ഗ്രൂപ്പ് നോക്കാതെയുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്ന് പിജെ.യുടെ ഉപദേശവും.

  പിന്നീട് അടച്ചിട്ട മുറിയില്‍ പത്ത് മിനിറ്റ് ചര്‍ച്ച. അതിനു ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചു. മഞ്ഞുരുകിയെന്നും പി.ജെയുടെ എല്ലാ പിന്തുണയും ഉറപ്പിച്ചെന്നും കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍. കഴിഞ്ഞതെല്ലാം കഥകളെന്നും ചാഴിക്കാടനു വേണ്ടി കോട്ടയത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങുമെന്നും പി.ജെ ജോസഫ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.