തലശ്ശേരി ജനറൽ ആശുപത്രിയിൽ സിംഹസതുപവും പക്ഷിക്കൂടും

0
105

 

തലശ്ശേരി ജനറൽ ആശുപത്രിയിൽ വികസനത്തിന് പുറമെ പക്ഷിക്കൂടും സിംഹാസതുപവും.കോട്ടയ്ക്ക് സമീപത്തായി കമ്പിവേലികെട്ടി സുരക്ഷിതമാക്കിയാണ് സിംഹസതുപവും പക്ഷിക്കൂടും സംരക്ഷിച്ചിരിക്കുന്നത്.കോട്ടയുടെ കല്ലില്‍ ആണി അടിച്ച്‌ വസ്ത്രം ഉണങ്ങാനിട്ടിരുന്നു. ഇതിനെതിരെ പുരാവസ്തു വകുപ്പ് രംഗത്തുവന്നു. ആണിയടിക്കുന്നത് കോട്ടയ്ക്ക് കേടുപാടുവരുത്തുന്നതായാണ് അധികൃതരുടെ അഭിപ്രായം. ഇതേത്തുടര്‍ന്നാണ് കോട്ടക്കു ചുറ്റും കമ്പിവേലി കെട്ടിയത്. ആശുപത്രിയിലെത്തുന്നവരുടെ ശ്രദ്ധാകേന്ദ്രമായി സിംഹസ്തൂപം മാറുകയാണ്. ആശുപത്രി ദിനാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച അവതരിപ്പിച്ച നാടകത്തില്‍ കമ്പിവേലിക്ക് സമീപം സ്ഥാപിച്ച സിംഹവും കടന്നുവന്നു. സിംഹത്തിന്റെ കണ്ണില്‍ സൂപ്രണ്ട് ക്യാമറവെച്ചെന്ന സൂചനയാണ് നാടകത്തിലുണ്ടായിരുന്നത്.ആശുപത്രി ഓഫീസ് വളപ്പില്‍ പക്ഷിക്കൂട് സ്ഥാപിച്ച്‌ പക്ഷികളേയും വളര്‍ത്താന്‍ തുടങ്ങി. സ്ത്രീകളുടെ വാര്‍ഡ് ശീതികരിച്ചു. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയ കാന്‍സര്‍ ചികിത്സാ വാര്‍ഡും ശീതികരിച്ചതാണ്.പ്രസവ വാര്‍ഡ് ശീതികരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. മറ്റുചില വാര്‍ഡുകള്‍ പുതുക്കിപ്പണിയുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. കാന്റീന്‍, ലിഫ്റ്റ് എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.