തിരഞ്ഞെടുപ്പ് ; സുമലതയുടെ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്

0
53

സി​നി​മാ താ​ര​ങ്ങളായ ​ സു​മ​ല​ത​യു​ടെ​യും നി​ഖി​ൽ കു​മാ​ര​സ്വാ​മി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് കേന്ദ്ര തിരഞ്ഞെടുപ്പ് കംമീഷൻ വിലക്കേർപ്പെടുത്തി.കർണാടകയിലെ മദ്യയിൽ ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ പശ്ചാത്തലത്തിലാണ് ഇത്.ദൂരദർശനോടാണ് തിരഞ്ഞെടുപ്പ് കംമീഷന്റെ നിർദേശം.അതെ സമയം സ്വകാര്യ ചാനലുകൾക്കും സിനിമാ തിയേറ്ററുകൾക്കും ഈ വിലക്ക് ബാധകമല്ല.മൂന്നുവട്ടം മാണ്ട്യയിൽ എം പി ആയിരുന്ന അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി​യും ന​ട​നു​മാ​യ അം​ബ​രീ​ഷി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​ണ് സു​മ​ല​ത. മാ​ണ്ഡ്യ സീ​റ്റി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് സു​മ​ല​ത ജ​ന​വി​ധി തേ​ടു​ന്ന​ത്.തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 200-ൽ ​ഏ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് സു​മ​ല​ത.ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​നും എ​ച്ച്ഡി ദേ​വ​ഗൗ​ഡ​യു​ടെ കൊ​ച്ചു​മ​ക​നു​മാ​യ നി​ഖി​ലാ​ണ് മാ​ണ്ഡ്യ​യി​ൽ സു​മ​ല​ത​യ്ക്ക് എ​തി​ർ സ്ഥാ​നാ​ർ​ഥി. സു​മ​ല​ത സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​കു​ന്ന​തി​ൽ ജെ​ഡി​എ​സി​ന് ആ​ശ​ങ്ക​യു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ ആ​കെ​യു​ള്ള 28 സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സ് 20 സീ​റ്റി​ലും ജെ​ഡി​എ​സ് എ​ട്ടു സീ​റ്റി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.